പേടിക്കണ്ട, ധൈര്യമായി പോന്നോളൂ…! രൂചികരമായ ഭക്ഷണമൊരുക്കി വെസ്റ്റ് പോലീസ് സ്റ്റേഷൻ കാന്‍റീൻ; കൊടൂരാറിന്‍റെ തീരത്തെ കാറ്റേറ്റ് വൈകുന്നേരത്തെ സായാഹ്നം സുന്ദരമാക്കാം

 

ജിബിൻ കുര്യൻ
കോ​ട്ട​യം: രുചി​ക​ര​മാ​യ ഭ​ക്ഷ​ണം വൃ​ത്തി​യോടും വെ​ടി​പ്പോ​ടെ​യും ന​ൽ​കാ​നും പോലീസിന് അറിയാം.കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ലാ​ണ് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ചാ​യ​യും ബോ​ളി​യും പ​രി​പ്പു​വ​ട​യും മാ​ത്ര​മ​ല്ല, ഉ​ച്ച​യ്ക്ക് ന​ല്ല മീ​ൻ​ക​റി കൂ​ട്ടി​യു​ള്ള ഉൗ​ണുമുണ്ട്. സ്പെ​ഷ​ലാ​യി ചി​ക്ക​നും ബീ​ഫും വി​വി​ധ​ രുചി​ക​ളി​ലു​ണ്ട്.

വൈ​കു​ന്നേ​രം അ​ൽ​ഫാ​മും ബാ​ർ​ബി​ക്യു​വും ഇ​വി​ടെ ക​ഴി​ക്കാം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത കാ​ന്‍റീ​നി​ൽ ഇ​പ്പോ​ൾ ന​ല്ല തി​രക്കാ​ണ്. പോ​ലീ​സു​കാ​ർ മാ​ത്ര​മ​ല്ല എ​ത്തു​ന്ന​ത്.

കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം തേ​ടി ഇ​വി​ടെ എ​ത്തു​ന്നു. നേ​ര​ത്തെ ഇ​വി​ടു​ണ്ടാ​യി​രു​ന്ന കാ​ന്‍റീ​ൻ ന​വീ​ക​രി​ച്ചു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

2007ൽ ​നി​ർ​മി​ച്ച കാ​ന്‍റീ​ൻ എ​ട്ടു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പു​തു​ക്കി പ​ണി​ത​ത്. സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ 80 പേ​ർ 2000 രൂ​പ​വീ​തം സ​മാ​ഹ​രി​ച്ചു.

ബാ​ക്കി തു​ക ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പോ​ലീ​സ് സൊ​സൈ​റ്റി​യി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്തു. കോ​ട്ട​യ​ത്തെ പ്ര​മു​ഖ ഇ​ന്‍റീ​രി​യ​ർ സ്ഥാ​പ​ന ഉ​ട​മ​യാ​യ ഹെ​വ​ൻ​സ് ഇ​ന്‍റീ​രി​യ​ർ ഉ​ട​മ എ​സ്. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി കെ​ട്ടി​ടം മ​നോ​ഹ​ര​മാ​ക്കി.

ഓ​പ്പ​ണ്‍ അ​ടു​ക്ക​ള​യും നി​ർ​മി​ച്ചു. ഇ​തോ​ടെ കാ​ന്‍റീ​നിനു ന്യൂജ​ൻ സ്റ്റാ​ർ മോ​ഡ​ലാ​യി. രാ​വി​ലെ ചാ​യ​യും പ​ല​ഹാ​ര​വു​മു​ൾ​പ്പെ​ടെ കാ​ന്‍റീ​നി​ലു​ണ്ട്. ഉ​ച്ച​ക്ക് ഉൗ​ണ്. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ അ​ൽ​ഫാം, ബാ​ർ​ബി​ക്യു തു​ട​ങ്ങി​യ​വ​യു​മു​ണ്ട്. എ​ല്ലാ​ത്തി​നും മി​ത​മാ​യ നി​ര​ക്കു​മാ​ത്രം.

അ​ടു​ത്ത നാ​ളി​ലാ​ണു കോ​ടി​മ​ത​യെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ടൂ​റി​സം കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കെ​ടി​ഡി​സി​യു​ടെ ബോ​ട്ട് സ​ർ​വീ​സ്, വാ​ട്ട​ർ പാ​ർ​ക്ക്, റി​വ​ർ വാ​ക്ക് റാ​ന്പ് എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ട്.

ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​ണു പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റി​വ​ർ വാ​ക്ക് റാ​ന്പി​നോ​ടു ചേ​ർ​ന്ന് ബാ​ർ ബി ​ക്യൂ റസ്റ്ററന്‍റ് പ്ര​ത്യേ​ക​മാ​യി തു​ട​ങ്ങാ​നും പ​ദ്ധ​തി​യു​ണ്ട്.

കോ​ട്ട​യം ഡി​വൈ​എ​സ്പി ആ​ർ. ശ്രീ​കു​മാ​ർ, വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണ്‍, എ​സ്ഐ ടി. ​ശ്രീ​ജി​ത്ത്, എ​സ്. സ​ന്തോ​ഷ്, കെ.​ടി. അ​ന​സ്, കെ.​എം. ഷാ​ജി​മോ​ൻ, സാ​ബു എ. ​സ​ണ്ണി, സി.​ഒ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് കാ​ന്‍റീ​ന്‍റെ പ്ര​വ​ർ​ത്ത​നം.

ഷെഫുമാരെ പോലീസ് പൊക്കി, കാന്‍റീനിലേക്ക്
കോട്ടയം: വൈ​ക്കം വെ​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ റെ​സ്റ്റി​നേ​യും ബി​നോ​യി​യേ​യും പോ​ലീ​സ് പൊ​ക്കി നേ​രെ കൊ​ണ്ടു​പോ​യത് വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ കാന്‍റീനിലേക്ക്.

ഇ​ന്ന് ഇ​വ​ർ പോ​ലീ​സ് കേ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന്‍റീ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക് രുചി​യൂ​റും വി​ഭ​വ​ങ്ങ​ളൊ​രു​ക്കു​ന്ന തി​ര​ക്കു​ള്ള ഷെ​ഫു​മാ​രാ​ണ്.

ഗ​ൾ​ഫി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര കോ​വി​ഡ് വ​ഴി​മു​ട്ടി​ച്ച​പ്പോ​ൾ ഇവർക്ക് ഉ​പ​ജീ​വ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് മാ​തൃ​ക​യാ​യ​ത്.

വൈ​ക്കം വെ​ച്ചൂ​ർ സ്വ​ദേ​ശി​ക​ളാ​യ റെ​സ്റ്റി​ൻ പോ​ളും ബി​നോ​യി വ​ർ​ഗീ​സും നാ​ട്ടി​ൽ ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് കാ​ന്‍റീ​നി​ലേ​ക്ക് ഷെ​ഫു​മാ​രാ​യി വി​ളി​ക്കു​ന്ന​ത്.

ഏ​ഴു​വ​ർ​ഷം ഗ​ൾ​ഫി​ലെ യു​എ​സ് നേ​വി ക്യാ​ന്പി​ൽ പാ​ച​ക​ക്കാ​ര​നാ​യി​രു​ന്നു റെ​സ്റ്റി​ൻ പോ​ൾ. നാ​ട്ടി​ലെ​ത്തി അ​വ​ധി​ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നി​രി​ക്ക​വേ കോ​വി​ഡ് വ്യാ​പ​ന​മാ​യി.

മ​ട​ങ്ങി​യെ​ത്താ​ൻ ക്യാ​ന്പി​ൽ​നി​ന്ന് വി​ളി​വ​ന്നെ​ങ്കി​ലും പോ​കാ​ൻ പ​റ്റി​യി​ല്ല. ഈ ​സ​മ​യ​ത്താ​ണ് പോ​ലീ​സ് കാ​ന്‍റീ​നി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​ത്.
ബ​ഹ​്റൈ​നി​ലെ പ്ര​മു​ഖ ഹോ​ട്ട​ലി​ലെ ഷെ​ഫാ​യി​രു​ന്ന ബി​നോ​യി വ​ർ​ഗീ​സി​നും കോ​വി​ഡി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment