കോട്ടയം: നഗരത്തിലെ ഇട റോഡുകളിൽ പാർക്കു ചെയ്യുന്ന വാഹനങ്ങൾക്കുപോലും ട്രാഫിക് പോലീസ് പിഴ ചുമത്തുന്നതായി പരാതി. ഇന്നലെ നാഗന്പടം ബസ് സ്റ്റാൻഡിനു മുന്നിൽനിന്നും എസ്എച്ച് മെഡിക്കൽ സെന്ററിനു മുന്നിലൂടെ ശാസ്ത്രി റോഡിലേക്ക് എത്തുന്ന ഇട റോഡിൽ പാർക്കു ചെയ്തിരുന്ന നിരവധി വാഹനങ്ങൾ പോലീസ് പിഴ ചുമത്തികൊണ്ടുള്ള സ്റ്റിക്കർ പതിച്ചു.
ഇവിടെ പലവാഹനങ്ങളും റോഡിലൂടെ മറ്റു വാഹനങ്ങൾ കടന്നു പോകുന്നതിനു തടസമുണ്ടാക്കാത്ത രീതിയിലായിരുന്നു പാർക്ക് ചെയ്തിരുന്നതെന്നു വാഹന ഉടമകൾ പറഞ്ഞു.
നഗരത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള സൗകര്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇടറോഡുകളിൽ മറ്റുവാഹനങ്ങൾ കടന്നു പോകുന്നതിനു ബുദ്ധിമുട്ടില്ലാതെ പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ പോലീസ് പിഴ ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.