നിയമം സംരക്ഷിക്കേണ്ടവർ കാട്ടാളന്മാരായാൽ; യു​വ​തി​യെ ശ​ല്യം ചെ​യ്ത പോ​ലീ​സു​കാ​ര​ന് എതി​രേ കേ​സ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രേ കേ​സ്. അ​കോ​ല ജി​ല്ല​യി​ലാ​ണു സം​ഭ​വം. 22കാ​രി​യാ​ണു പ​രാ​തി​ക്കാ​രി. അ​കോ​ല ജി​ല്ല​യി​ലെ ഖ​ദാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​റാ​യ ധ​ന​ഞ്ജ​യ് സെ​യ (53) റി​നെ​തി​രേ​യാ​ണ് കേ​സ്.

യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രി​ച​യ​ക്കാ​ര​നാ​ണ് ധ​ന​ഞ്ജ​യ്. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന ധ​ന​ഞ്ജ​യ് ത​ന്നെ ഇ​ട​യ്ക്ക് വി​ളി​ച്ചി​രു​ന്നു​വെ​ന്നു യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​നി​ക്കൊ​പ്പം താ​മ​സി​ക്കാ​നും ഇ​യാ​ൾ യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ചു. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി ധ​ന​ഞ്ജ​യ്‌​യു​മാ​യു​ള്ള ഫോ​ൺ വി​ളി അ​വ​സാ​നി​പ്പി​ച്ചു.

പി​ന്നീ​ട് യു​വ​തി​യു​ടെ വി​ലാ​സം ക​ണ്ടെ​ത്തി​യ ധ​ന​ഞ്ജ​യ് ശ​നി​യാ​ഴ്ച വീ​ട്ടി​ലെ​ത്തു​ക​യും ‍ജോ​ലി​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ക‍​യ​റി​പ്പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment