
പീഡനക്കേസില്‍ കോടിയേരി ബാലകൃഷ്ണന്റ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ബിനോയിയെ അന്ധേരി കോടതിയില്‍ 678 പേജുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ബിനോയിയുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു. എന്തുകൊണ്ട് ഡിഎന്‍എ ഫലം വൈകുന്നുവെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.