മു​ഖ്യ​മ​ന്ത്രി​ക്കു 28 ക​മാ​ൻ​ഡോ​ക​ളുടെ വൻ സുരക്ഷ; വിഡി സതീശന് തൽക്കാലം രണ്ടു ഗൺമാൻമാർ മാത്രം; കോടിയേരിക്കും ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യ്ക്കുള്ള സുരക്ഷകൾ ഇങ്ങനെയൊക്കെ…


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രതിപക്ഷനേതാവിന്‍റെ സുരക്ഷാക്രമീകരണത്തിൽ മാറ്റം വരുത്തിയപ്പോൾ വി.ഡി.സതീശന് ഇനി രണ്ടു ഗൺമാൻമാരുടെ മാത്രം സുരക്ഷ. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനു 28 കമാൻഡോമാർ അടക്കമുള്ളവരുടെ വൻ സുരക്ഷ തുടരും.

​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വിന്‍റെ സുരക്ഷാക്രമീകരണം വൈ ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്കു മാറ്റിയതോടെയാണ് രണ്ടു സായുധ ഗൺമാൻമാർ മാത്രമായത്. അതേസമയം, വൈ ​​​കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ പ്ര​​​കാ​​​രം 12 മു​​​ത​​​ൽ 17 വ​​​രെ പോ​​​ലീ​​​സു​​​കാ​​​ർ മ​​​ഫ്തി​​​യി​​​ലും യൂ​​​ണി​​​ഫോ​​​മി​​​ലു​​​മാ​​​യു​​​ണ്ടാകും.

സാ​​​യു​​​ധ​​​രാ​​​യ ര​​​ണ്ട് പേ​​​ഴ്സ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ മാ​​​ത്ര​​​മേ വൈ കാറ്റഗറിയിൽ ഉള്ളൂ. എന്നാൽ, നേരത്തെ തന്നെ എസ്കോർട്ടും പൈലറ്റും വേണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സർക്കാരിനെ അറിയിച്ചിരുന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് 28 ക​​​മാ​​​ൻ​​​ഡോ​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടെ സെ​​​ഡ് പ്ല​​​സ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യാ​​​ണു​​ള്ള​​ത്. മാവോയിസ്റ്റ് അടക്കമുള്ളവരുടെ ഭീഷണി കണക്കിലെടുത്താണ് മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

കമാൻഡോകളെ കൂടാതെ പൊതുപരിപാടികളിൽ പോലീസുകാരുടെ മറ്റു സുരക്ഷാക്രമീകരണങ്ങളും മുഖ്യമന്ത്രിക്കായി ഒരുക്കാറുണ്ട്.അ​​​ധോ​​​ലോ​​​ക നാ​​​യ​​​ക​​​ൻ ര​​​വി​​​ പൂ​​​ജാ​​​രി​​​യു​​​ടെ വ​​​ധ​​​ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വാ​​​യി​​​രു​​​ന്ന ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു വ​​ൻ സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യ​​​തോ​​​ടെ, ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​മി​​​തി ഇ​​​തു പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചെന്നിത്തല മാറിയതോടെ പ്രതിപക്ഷനേതാവിനു ഭീഷണിയില്ലെന്ന വിലയിരുത്തലിലാണ് സുരക്ഷ കുറയ്ക്കാൻ തീരുമാനിച്ചത്.

കൊ​​​ച്ചി മെ​​​ട്രോ എം​​​ഡി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ​​​യ്ക്ക് വൈ ​​​കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യു​​​ണ്ട്. ബെ​​​ഹ്റ ഡി​​​ജി​​​പി​​​യാ​​​യി​​​രി​​​ക്കെ​​​യു​​​ണ്ടാ​​​യ മാ​​​വോ​​​യി​​​സ്റ്റ് ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണി​​​ത്. വ​​​ധ​​​ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ണ്ണൂ​​​രി​​​ലെ സി​​​പി​​​എം നേ​​​താ​​​വ് പി.​​​ ജ​​​യ​​​രാ​​​ജനു വൈ-​​​പ്ല​​​സ് സു​​​ര​​​ക്ഷ​​​യേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

സി​​​പി​​​എം നേ​​​താ​​​വ് കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​നും സെ​​​ഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യാ​​​ണു​​ള്ള​​ത്. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ, എ.​​​കെ. ആ​​​ന്‍റ​​​ണി, ഉ​​​മ്മ​​​ൻ ചാ​​​ണ്ടി എ​​​ന്നി​​​വ​​​ർ​​​ക്കും സെ​​​ഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യാ​​​ണു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​ർ​​​ക്കെ​​​ല്ലാം എ ​​​കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യും.

Related posts

Leave a Comment