ചങ്ങനാശേരി: മദ്യപിച്ചു വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ചങ്ങനാശേരി ട്രാഫിക് വിഭാഗം എഎസ്ഐയെ ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീഖ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. എഎസ്ഐ വി.സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
ബൈപാസ് റോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷ് മോർകുളങ്ങരയിൽ പാർക്ക് ചെയ്തിരുന്ന കാർ പിന്നോട്ടെടുക്കുന്പോൾ വിദ്യാർഥികളെ കയറ്റിവന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി കാർ തടഞ്ഞുനിർത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് എഎസ്ഐയെ മോചിപ്പിച്ചത്.
തുടർന്ന് ഇയാളെ വൈദ്യപരിശോധന നടത്തുകയും മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. ഇതേത്തുടർന്നാണ് എഎസ്ഐക്കെതിരേ നടപടിയുണ്ടായത്.