ടികംഗഡ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിൽ ചൂതാട്ടകേന്ദ്രത്തിൽ യൂണിഫോമിലെത്തി പണം വച്ചു ചീട്ടുകളിച്ച ആറ് പേലീസുകാർക്കു സസ്പെൻഷൻ.
12 പോലീസുകാർ ചൂതാട്ടകേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നാണു വിവരം. ഇതിൽ തിരിച്ചറിഞ്ഞ ആറുപേരെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. മറ്റുള്ളവർക്കെതിരേയുള്ള നടപടികൾ ഉടൻ ഉണ്ടാകും.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ചീട്ടുകളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
ചീട്ടുകളി നടന്ന സ്ഥലവും സമയവുമൊക്കെ കണ്ടെത്താൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസുകാരുടെ ഇത്തരം പ്രവൃത്തികൾ സേനയുടെ സത്പേരിന് കളങ്കം വരുത്തുമെന്നു സ്ഥലം എസ്പി പറഞ്ഞു.