സ്വന്തം ലേഖകന്‍
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്കിടയില്‍ അദേഹത്തെ കണ്ടു ഷാള്‍ അണിയിച്ച പോലീസുകാര്‍ക്ക് സസ്പെന്ഷന് ഉത്തരവിറക്കിയതിനെതിരേ സേനയിൽ വ്യാപക പ്രതിഷേധം.
ഡ്യൂട്ടിയില്‍ അല്ലാത്ത പോലീസുകാര്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്താല്‍ അവിടെ നേതാക്കളുണ്ടെങ്കില്‍ അതു ചട്ടലംഘനമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇങ്ങനെയാണെങ്കില്‍ പോലീസുകാര്‍ക്ക് വിവാഹത്തില്‍ പോലും പങ്കെടുക്കാന്‍ സാധിക്കില്ലല്ലോ എന്നാണ് സേനക്കുള്ളില്‍ ഉള്ളവര്‍ പറയുന്നത്.
പോലീസുകാര്‍ ചെയ്തതില്‍ തെറ്റില്ലെന്നാണു സേനയിലെ യുഡിഎഫ് അനുകൂലികളുടെ വാദം.പോലീസുകാര്‍ ഡ്യൂട്ടി സമയം കഴിഞ്ഞാണു ഗസ്റ്റ് ഹൗസില്‍ ചെന്നു നേതാക്കളെ കണ്ടത്. പ്രതിപക്ഷനേതാവ് ഭരണഘടനാ സ്ഥാനം വഹിക്കുന്ന ജനപ്രതിനിധിയാണ്.
അദേഹത്തെ ഷാള്‍ അണിയിക്കുന്നതിലെന്താണു തെറ്റ്? നിയമവശം പരിശോധിച്ചു തുടര്‍ നടപടിയെടുക്കും. അവര്‍ അറിയിച്ചു.