തിരുവനന്തപുരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരിക്കിൽ അകപ്പെട്ട സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട പോലീസുകാരെ സർവീസിൽ തിരിച്ചെടുത്തു. മൂന്നു പോലീസുകാരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇവരെ സ്ഥലമാറ്റുകയും ചെയ്തു.
പോലീസുകാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി പിൻവലിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ഹരിലാൽ, രാജേഷ്, എഎസ്ഐ നുക്യുദീൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്.
പത്തനംതിട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാന്പുകളിൽ സന്ദർശനത്തിന് എത്തിയ എസ്പി ആർ. ഹരിശങ്കറിൻറെയും വാഹനങ്ങളാണ് ചക്കുവള്ളിക്ക് സമീപം വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്.