ജ്വ​ല്ല​റി ക​വ​ർ​ച്ച: ​വ​ർ​ച്ച​ക്കാ​രെ പി​ടി​കൂ​ടി​യ  പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ൾ​ക്കും  പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം

പ​ഴ​യ​ങ്ങാ​ടി: അ​ൽ​ഫ​ത്തീ​ബി ജ്വ​ല്ല​റി ക​വ​ർ​ച്ച​ക്കാ​രെ പി​ടി​കൂ​ടി​യ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ൾ​ക്കും പ​ഴ​യ​ങ്ങാ​ടി പൗ​രാ​വ​ലി​യു​ടെ ആ​ദ​രം. ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ, പ​ഴ​യ​ങ്ങാ​ടി എ​സ്ഐ പി.​എ. ബി​നു​മോ​ഹ​ൻ എ​ന്നി​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ രേ​യു​മാ​ണ് ആ​ദ​രി​ച്ച​ത്.

ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ടാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ബി​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​വി​നോ​ദ്, ഏ​ഴോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​മ​ല, ആ​ർ. അ​ജി​ത, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​വി. രാ​മ​ച​ന്ദ്ര​ൻ, കെ. ​പ​ദ്മ​നാ​ഭ​ൻ, പി.​എം. ഹ​നീ​ഫ്, പി.​വി. അ​ബ്‌​ദു​ള്ള എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഓ​ഫീ​സ​ർ​മാ​രേ​യും സം​ഘാം​ഗ​ങ്ങ​ളെ​യും സൈ​ബ​ർ​സെ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളേ​യും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പ​ഴ​യ​ങ്ങാ​ടി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും നൂ​റു​ക​ണ​ക്കി​നു പൗ​രാ​വ​ലി​യും സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പൊ​ന്നാ​ട​ണ​യി​ച്ചും ഷാ​ളു​ക​ളി​ട്ടും പൂ​മാ​ലി​ട്ടും വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് പോ​ലീ​സു​കാ​രെ അ​നു​മോ​ദി​ച്ചു.

Related posts