തലശേരി: മുഖ്യമന്ത്രിയുടെ തട്ടകമായ തലശേരി പോലീസ് സബ് ഡിവിഷനില്‍ ഇടതു ഭരണത്തില്‍ ആറാമത്തെ ഡിവൈഎസ്പിയിയായി മലപ്പുറം സ്വദേശി മൂസ വള്ളിക്കാടന് ചുമതലയേറ്റു.കോഴിക്കോട് ടൗണില്‍ നിന്നാണ് മൂസ വള്ളിക്കാടന് തലശേരിയിലെത്തിയിട്ടുള്ളത്.
കൂത്തുപറമ്പ് സിഐ യായിരുന്ന എം.പി ആസാദിനും സ്ഥാനചലനം. തലശേരി ഡിവൈഎസ്പി യായിരുന്ന വേണുഗോപാലനെ ഭരണപക്ഷത്തെ പ്രമുഖ നേതാവിന്റെ അസംതൃപ്തിയെ തുടര്‍ന്ന് കണ്ണൂര്‍ ഡിസിആര്ബിയിലേക്കാണ് മാറ്റിയത്.
ലോക്ക്ഡൗണ്‍ കാലത്ത് റോഡില്‍ കൂട്ടംകൂടി നിന്ന ഭരണപക്ഷത്തെ പ്രാദേശിക നേതാക്കളെ വിരട്ടിയോടിച്ചതിനാണ് കൂത്തുപറമ്പ് സിഐ എം.പി ആസാദിന്റെ കസേര തെറിച്ചത്. ആസാദിനെ പയ്യോളി സിഐയായാണ് നിയമിച്ചിട്ടുള്ളത്. കൂത്തുപറമ്പ് സിഐ യായി ബിനു മോഹനെയാണ് നിയമിച്ചിട്ടുള്ളത്.
തലശേരി എസ്ഐ യായിരുന്ന ബിനു മോഹന്‍ തിങ്കളാഴ്ച കൂത്തപറമ്പില്‍ ചുമതലയേല്‍ക്കും.തലശേരി സബ് ഡിവിഷനില്‍ ഇടതു പക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ഡിവൈഎസ്പിയായിരുന്ന സാജു പോളിനെ മാറ്റിക്കൊണ്ട് പ്രിന്‍സ് അബ്രഹാമാനെയാണ് നിയമിച്ചത്.
പിന്നീട് ഐപിഎസുകാരായ ചൈത്ര തെരേസ ജോണും, അരവിന്ദ് സുകുമാറും എഎസ്പിമാരായി സേവമനഷ്ടിച്ചു. ഒരു വര്‍ഷം മുമ്പാണ് കെ.വി വേണുഗോപാല്‍ ഡിവൈഎസ്പിയായത്.
കോവിഡ് കാലത്ത് പ്രശംസനീയമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോകുകയും ഹവാല ഇടപാടുകളും കൊലപാതകങ്ങളുമുള്‍പ്പെടെ നിരവധി കേസുകള്‍ തെളിയിക്കുകയും ചെയ്ത കെ.വി വേണുഗോപാലിന്റെ സ്ഥലമാറ്റം പാര്‍ട്ടിയിലെ പ്രമുഖ വിഭാഗത്തിന് അസംതൃപ്തിയുണ്ട്.തങ്ങളുടെ അതൃപ്തി ഇവര്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
കണ്ണൂര്‍ നര്‍ക്കോട്ട് സെല്ലില്‍ ആദ്യമായി ഐപിഎസുകാരിയേയും നിയമിച്ചിട്ടുണ്ട്. തലശേരി കതിരൂര്‍ സ്വദേശി രേഷ്മ ഐപിഎസിനെയാണ് നര്‍ക്കോട്ടിക് സെല്ലില്‍ എഎസിപിയായി നിയമിച്ചത്.
കണ്ണൂര്‍ പോലീസിന്റെ സമീപകാല ചരിത്രത്തില്‍ നര്‍ക്കോട്ടിക് സെല്ലില്‍ ഐപിഎസുകാരെ നിയമിച്ചരുന്നില്ല. തലശേരിക്കാരിയായിട്ട് പോലും രേഷ്മക്ക് ലോക്കലില്‍ പോസ്റ്റിംഗ് നല്‍കാത്തതും ചര്‍ച്ചയായിട്ടുണ്ട്.