ആ​റു​മാ​സം​കൊ​ണ്ട് മു​ത​ൽ​മു​ട​ക്കി​ന്‍റെ അ​ഞ്ചി​ര​ട്ടി! മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു​കേ​സി​ൽ പോ​ലീ​സു​കാ​ര​നും ഭാ​ര്യ​യുമടക്കം അ​ഞ്ചു​പേ​ർ​ക്ക് തടവും പിഴയും; സംഭവം തൃശൂരില്‍

police

തൃ​ശൂ​ർ: മ​ണി​ചെ​യി​ൻ ത​ട്ടി​പ്പു​കേ​സി​ൽ പോ​ലീ​സു​കാ​ര​നും ഭാ​ര്യ​യും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 2,45,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഗ്രീ​ൻ​കോ സെ​ക്യൂ​രി​റ്റീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എംഡി കെ.​വി. ബി​ജു സാ​ഗ​ർ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ശി​വ​ദാ​സ​ൻ, കെ.​ഡി. പ്ര​താ​പ​ൻ, പ്ര​ഭാ​ശ​ങ്ക​ർ, ഭാ​ര്യ​യും പ്ര​മോ​ട്ട​റു​മാ​യ ബി​ന്ദു എ​ന്നി​വ​രെ​യാ​ണ് അ​ഡീ​ഷ​ണ​ൽ സിജെഎം കോ​ട​തി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കെ. ​ബി​നു ശി​ക്ഷി​ച്ച​ത്. പി​ഴ പ​രാ​തി​ക്കാ​ർ​ക്കു ന​ല്ക​ണം. പി​ഴ​യൊ​ടു​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ റൈ​റ്റ​റാ​ണ് പ്ര​ഭാ​ശ​ങ്ക​ർ. പ്ര​തി​ക​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു. ഐ​പി​സി 406, 417, 418, 420 ഉ​ൾ​പ്പെ​ടെയുള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് ശി​ക്ഷ​വി​ധി​ച്ച​ത്.

2010ൽ ​തൃ​ശൂ​ർ വാ​രി​യം ലെയ്നിലെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച്, ആ​റു​മാ​സം​കൊ​ണ്ട് മു​ത​ൽ​മു​ട​ക്കി​ന്‍റെ അ​ഞ്ചി​ര​ട്ടി വാ​ഗ്ദാ​നം ചെ​യ്താ​ണ് ഗ്രീ​ൻ​കോ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ചു​തു​ട​ങ്ങി​യ​ത്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ക​ന്പ​നി അ​ധി​കൃ​ത​ർ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി നി​ക്ഷേ​പ​ക​ർ രം​ഗ​ത്തെ​ത്തി. ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് 500ലേ​റെ പേ​രി​ൽ​നി​ന്നും പ​ണം ത​ട്ടി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​ഭാ​ക​ര​ൻ, ശ്രീ​ദേ​വി എ​ന്നി​വ​രു​ടെ പ​രാ​തിയിന്മേലു​ള്ള കേ​സി​ലാ​ണ് നി​ല​വി​ൽ ശി​ക്ഷ​വി​ധി​ച്ച​ത്. 300ഓ​ളം പ​രാ​തി​ക്കാ​ർ ഉ​ൾ​പ്പെ​ട്ട ഏ​ഴു കേ​സു​ക​ളി​ൽ അ​ഡീഷണൽ സി​ജെഎം കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്നു​വ​രി​ക​യാ​ണ്. അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​ജീ​ദ് കൊ​ല്ല​ത്ത് പ​രാ​തി​ക്കാ​ർ​ക്കുവേ​ണ്ടി ഹാ​ജ​രാ​യി.

Related posts