ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പത്തുലക്ഷം തട്ടാൻ ശ്രമം; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ; കാലാവധികഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും പോലീസിൽ ഡ്രൈവർ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്

കാ​സ​ര്‍​ഗോ​ഡ്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ​യ്യ​ന്നൂ​ര്‍ അ​ന്നൂ​ര്‍ സ്വ​ദേ​ശി കെ. ​സ​ന്തോ​ഷ് കു​മാ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ല്‍ സ​ന്തോ​ഷ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​താ​യും ജോ​ലി കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ തു​ക ത​വ​ണ​ക​ളി​ലാ​യി തി​രി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. റ​ദ്ദാ​യ പോ​ലീ​സ് ഡ്രൈ​വ​ര്‍ റാ​ങ്ക് ലി​സ്റ്റി​ലെ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളി​ല്‍​നി​ന്ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്നാ​യി​രു​ന്നു സ​ന്തോ​ഷ് കു​മാ​റി​നെ​തി​രേ​യു​ള്ള പ​രാ​തി.

റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ന​വം​ബ​റി​ല്‍ തീ​ര്‍​ന്നി​രു​ന്നു. ഇ​തി​ല്‍ നി​യ​മ​നം ല​ഭി​ക്കാ​ത്ത​വ​ര്‍ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടു​ന്ന​തി​ന് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കെ സ​ന്തോ​ഷ് ഇ​വ​രു​ടെ ര​ഹ​സ്യ​യോ​ഗം വി​ളി​ച്ചു. കാ​ലാ​വ​ധി നീ​ട്ടി ജോ​ലി വാ​ങ്ങി​ത്ത​രാ​മെ​ന്നും ജി​ല്ല​യി​ല്‍ മു​ന്പും ഇ​ത്ത​ര​ത്തി​ല്‍ പോ​ലീ​സ് ഡ്രൈ​വ​ര്‍​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​ത്. പ​ത്തു ല​ക്ഷം രൂ​പ​യാ​ണ് സ​ന്തോ​ഷ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

Related posts