കമ്മീഷണറുടെ ഉത്തരവ്! പോലീസ് യൂണിഫോം ‘ബ്രാന്‍ഡഡ്’ ആക്കണം; ഉത്തരവില്‍ പ്രത്യേക കമ്പനിയുടെ തുണി മാത്രം ധരിക്കണമെന്ന്

സ്വ​ന്തം​ ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: പ്ര​ത്യേ​ക ക​മ്പ​നി​യു​ടെ പെ​യി​ന്‍റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ വി​വാ​ദ​ സ​ര്‍​ക്കു​ല​റി​നു ശേ​ഷം പോ​ലീ​സി​ല്‍ വീ​ണ്ടും “ബ്രാ​ന്‍​ഡ​ഡ്’ വി​വാ​ദം. പ്ര​ത്യേ​ക ക​മ്പ​നി​യു​ടെ തു​ണി​കൊ​ണ്ടു​ള്ള യൂ​ണി​ഫോം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ്‌​ കു​മാ​റാ​ണ് എ​സ്‌​ കു​മാ​ര്‍ ക​മ്പ​നി​യു​ടെ “ത​ല്‍​വാ​ര്‍ ഓ​ഫീ​സേ​ഴ്‌​സ് ചോ​യ്‌​സ്’ യൂ​ണി​ഫോം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു​ള്ള സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റക്കിയ​ത്.

പോ​ലീ​സ് ആ​സ്ഥാ​ന​ത്തുനി​ന്നും ജി​ല്ല​യി​ലെ പോ​ലീ​സ് മേ​ധാ​വി​മാ​രോ​ട് യൂ​ണി​ഫോമിന്‍റെ നിറം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഒ​രു പ്ര​ത്യേ​ക സം​ഘ​ത്തേ​യും നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സം​ഘം വി​വി​ധ ത​രം തു​ണി​ത്ത​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും “ത​ല്‍​വാ​ര്‍ ഓ​ഫീ​സേ​ഴ്‌​സ് ചോ​യ്‌​സ്’ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ര്‍​ക്കു​ല​റി​ലു​ള്ള​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ഈ ​തു​ണി​കൊ​ണ്ട് ത​യ്ച്ച യൂ​ണി​ഫോം ഉ​പ​യോ​ഗി​ക്കാ​നും ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

തു​ണി വാ​ങ്ങു​ന്ന​തി​നാ​യി സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കാ​ന്‍റീ​നി​ലും മാ​ര്‍​ട്ടി​ന്‍ സൊ​സൈ​റ്റി, ക​ണ്‍​സ്യൂ​മ​ര്‍ സ്‌​റ്റോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ര്‍​ക്ക​ലു​റി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കാ​ന്‍റീ​ന്‍ സെ​ക്ര​ട്ട​റി, മാ​ര്‍​ട്ടി​ന്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി, ക​ണ്‍​സ്യൂ​മ​ര്‍ സ്‌​റ്റോ​ര്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്കും ക​മ്മി​ഷ​ണ​ര്‍ സ​ര്‍​ക്കു​ല​റി​ന്‍റെ കോ​പ്പി അ​യ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പോ​ലീ​സി​ല്‍ ഒ​രു ക​മ്പനി​യു​ടെ മാ​ത്രം യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് അ​പൂ​ര്‍​വ​മാ​ണെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. ഉ​ത്ത​ര​വി​റ​ക്കി​യാ​ലും അ​ത് ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സേ​ന​യി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഒ​ന്നു മു​ത​ല്‍ ത​യ്ച്ച പു​തി​യ യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള​ള​ത്. ചു​രു​ങ്ങി​യ ദി​വ​സ​ത്തി​നു​ള്ളി​ല്‍ യൂ​ണി​ഫോം ത​യ്ക്കാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സു​കാ​ര്‍ പ​റ​യുന്നു.

എ​ന്നാ​ല്‍ യൂ​ണി​ഫോം ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​ല​പ്പോ​ഴാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ണി​ഫോ​മി​ന് ഏ​കീ​കൃ​ത നി​റ​മാ​കാ​ന്‍ വേ​ണ്ടി ഒ​രു ക​മ്പ​നി​യു​ടേ​ത് ത​ന്നെ വാ​ങ്ങാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നേ​ര​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കെ​ല്ലാം ഒ​രേ ക​മ്പ​നി​യു​ടെ പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് നി​റം മാ​റ്റ​ണ​മെ​ന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​ട്ട​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

Related posts