കണ്ണൂർ: പോലീസ് വാഹനത്തിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പൊതുവാച്ചേരി സ്വദേശിയായ കഞ്ചാവുകേസ് പ്രതി റഹീമിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
കുറെ നാളുകളായി റഹീം നാട്ടിൽ വരാറില്ലായിരുന്നു. ഞായറാഴ്ച പൊതുവാച്ചേരിയിലെ സഹോദരനെ കാണാനാണ് കോഴിക്കോട് സ്വദേശിയായ ബോണിയുടെ നേതൃത്വത്തിൽ റഹീം പൊതുവാച്ചേരിയിലെത്തിയത്.
ഇത് പോലീസ് അറിഞ്ഞിരുന്നു. ഇവരെ പിടികൂടാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇത് മനസിലാക്കിയതോടെയാണ് പ്രതികൾ കാറിലെത്തി പോലീസ് ജീപ്പിനുനേരേ ആക്രമണം നടത്തിയതെന്നാണ് പ്രഥമിക നിഗമനം.
മയക്കുമരുന്ന് കേസുകൾ കൂടി വന്ന സാഹചര്യത്തിൽ റഹീമിന്റെ വീടും സ്ഥലവും ഒരു മാസം മുന്പ് പോലീസ് കണ്ട് കെട്ടിയിരുന്നു.ഇതിന്റെ വൈരാഗ്യവുമാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയം. പൊതുവാച്ചേരിയിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.