ബൈക്കില്‍ യുവാവിന്റെ മുന്നിലിരുന്ന് യാത്ര ചെയ്യുന്ന യുവതി! മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ നിയമം എഴുതി ചേര്‍ക്കേണ്ടി വരുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ച് പോലീസ്; വീഡിയോ

പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന് മൂക്കത്ത് വിരല്‍ വച്ച് ചോദിച്ചു പോവുന്ന ഒരു കാഴ്ചയാണിപ്പോള്‍ ഡല്‍ഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചില മുന്നറിയിപ്പുകളോടു കൂടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

പ്രണയാവേശം മൂത്ത ചെറുപ്പക്കാര്‍ ചെയ്ത പ്രവര്‍ത്തിയാണിപ്പോള്‍ വൈറലാകുന്നത്. വിഡിയോയില്‍ ബൈക്ക് ഓടിക്കുന്ന യുവാവിനെയും അയാളുടെ മുന്‍പില്‍ ഇന്ധനടാങ്കിന്റെ മുകളില്‍ കാല്‍ ഇരുവശവുമിട്ട് ഒരു യുവതി കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇവരെ അപകടകരമായ രീതിയില്‍ ഇരുത്തി വളരെവേഗത്തിലാണ് ഇയാള്‍ ബൈക്കോടിക്കുന്നത്.

വളരെ അപകടകരമായ പ്രവര്‍ത്തിയാണെന്നും ഇതിനെതിരെ മോട്ടോര്‍വാഹനവകുപ്പിന്റെ കര്‍ശന നടപടിവേണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വീഡിയോയോടൊപ്പം കുറിച്ചിട്ടുണ്ട്.

Related posts