കൊച്ചി: ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്, പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായി സൂചന. ചന്ദനത്തിന്റെ ശിൽപ്പവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയതെന്നാണു വിവരം. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽവച്ചായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഷാഡോ പോലീസ് ചമഞ്ഞ് പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി രണ്ടംഗ സംഘമാണു തട്ടിപ്പ് നടത്തിയതെന്നാണു സൂചന. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽനിന്നുമാണു പ്രതികളെ സംബന്ധിച്ച വിവരം പോലീസിനു ലഭിച്ചത്.
ഇവരെ കുടുക്കുവാനുള്ള അന്വേഷണം ഉൗർജിതമാണെന്നും പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സെൻട്രൽ പോലീസ് വ്യക്തമാക്കി.