മുംബൈ: നായകനായി തിളങ്ങിയിരുന്ന 1990കളിൽ തനിക്ക് ബോംബെ അധോലോകത്തിൽനിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തി സുനില്‍ ഷെട്ടി.
അധോലോക സംഘങ്ങള്‍ ആക്രമിച്ചേക്കുമെന്നും ചിലപ്പോള്‍ വധിക്കാന്‍ പോലും സാധ്യതയുണ്ടെന്നും അക്കാലത്ത് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും സുനില്‍ ഷെട്ടി പറയുന്നു.
അടുത്തിടെ ബാര്‍ബര്‍ഷാപ്പ് വിത്ത് ശാന്തനു എന്ന പോഡ്കാസ്റ്റിലാണ് മുംബൈ അധോലോകത്തിൽ നിന്ന് തനിക്ക് ലഭിച്ച ഭീഷണി ഫോൺ കോളുകളെ കുറിച്ച് താരം സംസാരിച്ചത്. അന്ന് മുംബൈ അധോലോകം വളരെ ശക്തമായിരുന്നു.
അവരുടെ സാന്നിധ്യം എല്ലാ രംഗത്തും ഉണ്ടായിരുന്നു. അവര്‍ ഫോണ്‍ വഴി പലപ്പോഴും ഭീഷണിപ്പെടുത്തും. അത് ചെയ്യണം, ഇത് ചെയ്യണം എന്ന് നിര്‍ദേശിക്കും. എന്നാല്‍ ഞാന്‍ അത്തരം നിര്‍ദേശങ്ങളെ അവഗണിക്കും. അവര്‍ക്കെതിരേ ഫോണില്‍ തര്‍ക്കിക്കും.
അവരോടു പരുഷമായ ഭാഷയിൽ പ്രതികരിക്കരുതെന്നും അവർ ആക്രമിച്ചേക്കുമെന്നും പോലീസ് എന്നോട് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങൾ കുടുംബത്തെ അറിയിച്ചില്ലെന്നും സുനില്‍ ഷെട്ടി വെളിപ്പെടുത്തി.