കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാർക്കുംനേരേ അധിക്ഷേപഹരമായ സന്ദേശങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഇരിട്ടി മുഴക്കുന്ന് പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ വാട്സ്ആപ്പ് കൂട്ടായ്മയിലാണ് സന്ദേശങ്ങൾ പ്രചരിച്ചത്.
സൈബർസെൽ നടത്തിയ അന്വേഷണത്തിൽ മുഴക്കുന്ന് സ്റ്റേഷനിലെ പോലീസുകാരനാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെകുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പോലീസുകാരനല്ല സന്ദേശം പോസ്റ്റ് ചെയ്തതെന്ന വിശദീകരണമാണ് ലഭിച്ചത്.
സന്ദേശം ഇട്ടയുടനെ ഇത് താൻ ഫോർവേഡ് ചെയ്ത സന്ദേശമല്ലെന്നും കുട്ടികൾ എടുത്തുകളിച്ചപ്പോൾ ഗ്രൂപ്പിൽവന്നതാണെന്നും കാണിച്ച് ഇയാൾ ഗ്രൂപ്പിൽ സന്ദേശം ഇട്ടിരുന്നു. എന്നാൽ സ്പെഷൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.