പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതി പിടിയിൽ. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ മേഖലയിലാണ് സംഭവം. പ്രതിയെ ഉത്തർപ്രദേശിലെ ഖോരയിൽ നിന്ന് പിടികൂടിയതായി പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മയൂർ വിഹാർ പോലീസ് സ്റ്റേഷന് എൽബിഎസ് ആശുപത്രിയിൽ നിന്ന് ബുധനാഴ്ച വിവരം ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേ ഗ്രാമത്തിൽ താമസിക്കുന്ന ഒരാൾ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ പിതാവ് ആശുപത്രിയിൽ വച്ച് പറഞ്ഞു.
ഇബ്രാൻ (19) എന്ന പ്രതിയെ യുപിയിലെ ഖോറയിൽ നിന്നാണ് പിടികൂടിയത്. പ്രതി തയ്യൽക്കട നടത്തുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.