സോഷ്യൽ മീഡിയവഴി പ്രണയം;പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് റിമാൻഡിൽ

ചെ​റാ​യി: ബ​ന്ധു​വാ​യ വി​ദ്യാ​ർ​ഥി വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു വ​യ​സു​കാ​രി​യെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ണ​യി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വ് റി​മാ​ൻ​ഡി​ൽ.

പ​റ​വൂ​ർ കൈ​താ​രം മാ​ലി​പ്പു​റ​ത്ത് നി​ക​ത്തി​ൽ വീ​ട്ടി​ൽ ശ്യാം – 19 ​ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ചെ​റാ​യി​ലു​ള്ള വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യ​തി​നെ​തു​ട​ർ​ന്ന് പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​ത്രി ത​ന്നെ പെ​ൺ​കു​ട്ടി​യെ ഇ​യാ​ളൊ​ടൊ​പ്പം മു​ന​മ്പം പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യും കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് ഈ ​മാ​സം 18ന് ​ഇ​യാ​ൾ കു​ട്ടി​യെ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു വ​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത​താ​യി പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് പോ​ക്സോ വ​കു​പ്പ് കൂ​ടി​ചേ​ർ​ത്ത് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.മു​ന​മ്പം സി​ഐ എം. ​വി​ശ്വം​ഭ​ര​ൻ, എ​സ്ഐ ടി.​എ​സ്. സ​നീ​ഷ്, ടി.​കെ. രാ​ജീ​വ്, എ​എ​സ്ഐ ര​ശ്മി, ജി​നി, സി​പി​ഒ പി.​എ. ജ​യ​ദേ​വ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment