അമ്പലപ്പുഴ: ഗൂഗിൾ പേ വഴി ഗ്രേഡ് എസ്ഐ പിഴത്തുക ഈടാക്കി. അമ്പലപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ അന്വേഷണം.
വണ്ടാനം സ്വദേശി ഷമീറിൽ നിന്നാണ് എസ്ഐ 500 രൂപ ഗൂഗിൾ പേ വഴി ഈടാക്കിയത്.
വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ഷമീറിനെ പോലീസ് പിടികൂടിയത്.
പിഴയായി അടക്കേണ്ട 500 രൂപ തന്റെ കൈവശമില്ലെന്ന് ഷമീർ പറഞ്ഞപ്പോൾ തന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണമടച്ചാൽ മതിയെന്ന് എസ്.ഐ പറഞ്ഞു.
പിന്നീട് ഗൂഗിൾ പേ വഴി പണമടച്ചെങ്കിലും രസീത് ലഭിക്കാതെ വന്നതിനെത്തുടർന്ന് ഷമീർ ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തറിയിക്കുകയായിരുന്നു.
പണം സ്വീകരിച്ച എസ്ഐയ്ക്കെതിരെ വകുപ്പു തല നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.