തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ പോലീസ് എല്ലാ വാഹനങ്ങളും പരിശോധിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജനങ്ങളെ പോലീസ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ ഇളവിലും ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ല. മെഡിക്കൽ സേവനങ്ങൾക്കും ചികിത്സയ്ക്കും ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനും അന്തർ സംസ്ഥാന യാത്രകളും ജില്ലയ്ക്കു പുറത്തേയ്ക്കുള്ള യാത്രയും അനുവദിക്കും. ഇതിനു സത്യവാങ്മൂലം കൈയിൽ കരുതണമെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായി യാത്ര ചെയ്താൽ കേസെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് ഹൈക്കോടതി നിർദേശപ്രകാരമുള്ള പിഴ ഈടാക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഐഡി കാർഡ് കരുതണമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റ, ഇരട്ട വാഹന നിയന്ത്രണം വരുന്നതോടെ 40 ശതമാനം വാഹനങ്ങൾ കുറയുമെന്നും ഡിജിപി കൂട്ടിച്ചേർത്തു.