കോഴിക്കോട്: ഉത്തരമേഖല പരിധിയിൽ ഇന്നലെ നടത്തിയ മിന്നൽ വാഹന പരിശോധനയിൽ 728600 രൂപ പിഴ ഈടാക്കി. ഹെൽമറ്റ് ധരിക്കാത്ത 340 ഇരുചക്രവാഹനയാത്രക്കാരെ പിടികൂടി. സീറ്റ് ബൽറ്റ് ധരിക്കാത്തതിന് 95 പേരിൽനിന്നും, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് എട്ടു പേരിൽനിന്നും പിഴ ഈടാക്കി.
മറ്റ് കേസുകൾ: ഹെഡ് ലൈറ്റ് തകരാർ- 21, പരുക്കൻ ഡ്രൈവിംഗ്- രണ്ട്, ലൈസൻസ് ഇല്ലാത്തവർ- 25, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം യാത്രക്കാർ – 24, ഇൻഷുറൻസ് ഇല്ലാത്തവർ- 52, രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തവർ- എട്ട്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് – ഒന്പത്, എയർ ഹോൺ ഉപയോഗിചതിന്- 21, സൺ കൺട്രോൾ ഫിലിം ഉപയോഗിച്ചതിന് – എട്ട്, ബ്രേക്ക് ലൈറ്റിന്റെ തകരാർ – 27, വാഹനങ്ങളിൽ അനധികൃത കൂട്ടിചേർക്കൽ- 52 , റോഡ് നികുതി അടയ്ക്കാത്തതിന്- 11, മറ്റ് നിയമലംഘനങ്ങൾ 244. എൻഫോഴ്സ്മെന്റ് ആർടിഒ പി.എം. ഷബീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മൊത്തം 951 നിയമലംഘനങ്ങൾ പിടികൂടി.