വാഹന ചെക്കിംഗിനിടെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി! യു​വ​തി​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

അ​ന്തി​ക്കാ​ട്: യു​വ​തി​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പെ​രി​ങ്ങോ​ട്ടു​ക​ര പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റി​ലെ ഡ്രൈ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ജോ​സ​ഫ് ക്ലീ​റ്റ​സി​നെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോഗ്ര സ​സ്പെ​ന്‍ഡ് ചെ​യ്ത​ത്.

വാ​ഹ​ന ചെ​ക്കി​ംഗിനി​ടെ ചാ​ഴൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ മൊ​ബൈ​ൽ ന​ന്പ​ർ ചോ​ദി​ച്ചു വാ​ങ്ങി ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്യു​ക​യും സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും ഒ​പ്പം അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ചു എ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

അ​ന്തി​ക്കാ​ട് ഐ​എ​സ്എ​ച്ച്ഒ പി.​കെ. ദാ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യു​ടെ പ​രാ​തി സ​ത്യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി എ​സ്പിക്ക് ​റി​പ്പോ​ർ​ട്ട് ന​ൽ​കി.

തു​ട​ർ​ന്നാ​ണ് പോ​ലീ​സു​കാ​ര​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ജോ​ലി ചെ​യ്ത വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​തി​ന് ഇ​യാ​ൾ​ക്ക് പ​ല​വ​ട്ടം ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment