
മദ്യപിച്ച് പൊതുസ്ഥലത്ത് നൃത്തം ചെയ്ത് പോലീസുകാർ. തെലുങ്കാന പോലീസ് ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബാലുസ്വാമി, കോണ്‍സ്റ്റബിള്‍മാരായ അശോക് റെഡ്ഡി, അമര്‍നാഥ്, ചന്ദ്രമോഹന്, വെങ്കിടേഷ് ഗൗഡ്, കൃഷ്ണ സ്വാമി റെഡ്ഡി എന്നിവരാണ് വിവാദത്തിലായിരിക്കുന്നത്.
സഹപ്രവര്ത്തകന്റ് വിവാഹ ചടങ്ങിനിടെയാണ് ഇവര്‍ മദ്യപിച്ച് പൊതുസ്ഥലത്ത് നൃത്തം ചെയ്തത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
പൊലീസുകാര്‍ യൂണിഫോമില്‍ അല്ലെന്നും അവര്‍ക്ക് സന്തോഷിക്കാന്‍ അവകാശമുണ്ടെന്നും അഭിപ്രായമുയരുമ്പോള്‍ അവര്‍ മാതൃകാപരമായി പെരുമാറണമെന്നും ആളുകള്‍ പറയുന്നു.