പള്ളുരുത്തി: തോപ്പുംപടി ഹാർബർ പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. എഎസ്ഐ ഇടക്കൊച്ചി ചിറപ്പുറത്ത് ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്.
ജോലിക്കായി സ്റ്റേഷനിലേക്കു പോയ ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നില്ലെന്നാണ് ഉത്തംകുമാറിന്റെ ഭാര്യ പള്ളുരുത്തി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ മൂന്നു മിനിറ്റോളം വൈകി എത്തിയതിന് ഉത്തംകുമാറിന് സിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഇതിനു വിശദീകരണം നൽകാനാണ് പോയത്. സ്വന്തം കാറിൽ സ്റ്റേഷനിലേക്കെന്നു പറഞ്ഞു പോയ ഉത്തംകുമാറിനെ ഉച്ചയോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിയിലായിരുന്നു.
സിഐയുടെ ഭാഗത്തുനിന്ന് നിരന്തരം മാനസികമായും ജാതിപരമായും അധിക്ഷേപങ്ങൾ നേരിട്ടിരുന്നതായി ഉത്തംകുമാർ തന്നോടു പറയുമായിരുന്നെന്ന് ഭാര്യ പറയുന്നു. സംഭവത്തിൽ പളളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.