വീട്ടമ്മയുടെ നഗ്നവീഡിയോ പകര്‍ത്തുകയും അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത പോലീസുകാരനെതിരേ അരുവിക്കര പോലീസ് കേസെടുത്തു.
വിജിലന്‍സ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സാബു പണിക്കര്‍(48)ക്ക് എതിരേയാണ് കേസെടുത്തത്.
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയെ ഏഴുവര്‍ഷമായി സാബു നിരന്തരം പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന പരാതിയിന്മേലാണ് കേസ്.
കഴിഞ്ഞ ഏഴുവര്‍ഷമായി പരാതിക്കാരി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയാണ്. അന്നു മുതല്‍ സാബു ഉപദ്രവിക്കുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇവര്‍ പരാതിയുമായി അരുവിക്കര പോലീസ് സ്റ്റേഷനില്‍ എത്തയത്.
തൃശ്ശൂര്‍,എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സാബു ഒളിവിലാണ്.