ശ​​ല്യം അ​​സ​​ഹ​​നീ​​യ​​മാ​​യ​​തോ​​ടെ യു​​വ​​തി ക​​ണ്ട​​ക്ട​​റോ​​ടു പ​​രാ​​തി പ​​റ​​ഞ്ഞു! പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ആളെ മനസിലായി; പ്രതി എഎസ്‌ഐ

കോ​​ട്ട​​യം: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ യു​​വ​​തി​​യെ ശ​​ല്യം ചെ​​യ്ത പോ​​ലീ​​സു​​കാ​​ര​​ൻ പി​​ടി​​യി​​ൽ. പ​​ത്ത​​നം​​തി​​ട്ട ഇ​​ല​​വും​​തി​​ട്ട സ്റ്റേ​​ഷ​​നി​​ലെ എ​​എ​​സ്ഐ​​യാ​​ണ് യാ​​ത്ര​​ക്കാ​​രി​​യാ​​യ യു​​വ​​തി​​യെ ശ​​ല്യം ചെ​​യ്ത​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കാ​​യി​​രു​​ന്നു സം​​ഭ​​വം. ചെ​​ങ്ങ​​ന്നൂ​​രി​​ൽ​​നി​​ന്നും കോ​​ട്ട​​യ​​ത്തേ​​ക്ക് വ​​ന്ന ബ​​സി​​നു​​ള്ളി​​ൽ യു​​വ​​തി​​യെ സ​​ഹ​​യാ​​ത്രി​ക​​നാ​​യ ഇ​​യാ​​ൾ ശ​​ല്യം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

ശ​​ല്യം അ​​സ​​ഹ​​നീ​​യ​​മാ​​യ​​തോ​​ടെ യു​​വ​​തി ക​​ണ്ട​​ക്ട​​റോ​​ടു പ​​രാ​​തി പ​​റ​​ഞ്ഞു. കോ​​ട്ട​​യ​​ത്ത് ബ​​സ് എ​​ത്തി​​യ​​പ്പോ​​ൾ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് വെ​​സ്റ്റ് പോ​​ലീ​​സെ​​ത്തി ഇ​​യാ​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പ്ര​​തി എ​​എ​​സ്ഐ​​യാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

സം​​ഭ​​വ​​ത്തി​​ൽ യു​​വ​​തി രേ​​ഖാ​​മൂ​​ലം പ​​രാ​​തി ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കാ​​ത്ത​​തി​​നാ​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ക്കാ​​തെ പ്ര​​തി​​യെ വി​​ട്ട​​യ​​ച്ചു.

ഇ​​യാ​​ൾ​​ക്കെ​​തി​​രേ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കു​​മെ​​ന്ന് വെ​​സ്റ്റ് സ്റ്റേ​​ഷ​​ൻ എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്ത് പ​​റ​​ഞ്ഞു.

Related posts

Leave a Comment