വൈപ്പിന്‍: ബീച്ചുകളിലേക്കുള്ള സന്ദർശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കി സര്‍ക്കാര്‍ പറയുന്ന രണ്ടാഴ്ചക്കാലം വീട്ടില്‍ തന്നെ ഇരിക്കൂ എന്ന അഭ്യർഥനയുമായി പോലീസ്.
കോവിഡ്ന്റെ രണ്ടാം വരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണ നടപടികള്‍ വീണ്ടും കടുപ്പിച്ച സാഹചര്യത്തില്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൊതുജനം സ്വയം ഒഴിവാക്കണമെന്നാണ് പോലീസ് പക്ഷം.
റിസോര്‍ട്ടുകളില്‍ എത്തുന്നവര്‍ സാമൂഹ്യ അകലം പാലിച്ചും മാസ്ക് ധരിച്ചും ബീച്ചുകളിലേക്ക് ഇറങ്ങാതെ അവിടെ തന്നെ സമയം കഴിച്ചുകൂട്ടി തിരികെ പോകുന്നതായിരിക്കും ഉത്തമമെന്നും പോലീസ് പറയുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാഴ്ചക്കാലം ഇത് കര്‍ശനമായി പാലിക്കണമെന്ന് മുനമ്പം ഡിവൈഎസ്പി ആര്. ബൈജുകുമാര്‍ ആവശ്യപ്പെട്ടു.
പോലീസ് നടപടി ഒഴിവാക്കാനാണ് സൗഹൃദപരമായ ഈ നിര്‍ദേശമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.