തൃശൂര്‍: മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രധാന സ്റ്റാന്‍ഡുകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
മദ്യപിച്ച് ജോലി ചെയ്ത ഏഴു കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്തു. തൃശൂര്‍ ഈസ്റ്റ് പോലീസാണ് ശക്തന്, വടക്കേ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തിയത്. ഇന്ന് രാവിലെ 6ന് ആരംഭിച്ച പരിശോധന ഒന്നരമണിക്കൂറോളം നീണ്ടു.
ഏഴ് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ജയ്ഗുരു, എടക്കളത്തൂര്‍, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവല്‍സ്, കൃപാല്‍, മൗനം എന്നീ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.