ഫ്ളോറിഡ: ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അനാഥനാക്കി രണ്ടു ഫ്ളോറിഡ ഡപ്യൂട്ടികള്‍ ജീവനൊടുക്കി.
സെന്റ് ലൂസി കൗണ്ടി ഡപ്യൂട്ടി ക്ലെയറ്റനാണ് ആദ്യം ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് ഭാര്യയും ഡപ്യൂട്ടി ഷെരീഫുമായ വിക്ടോറിയായും ആത്മഹത്യ ചെയ്യുകയായിരുന്നു.
പുതുവര്‍ഷ രാവില്‍ ഷെരീഫ് ഓഫിസില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിച്ചേര്‍ന്ന പോലീസ് ആത്മഹത്യക്ക് ശ്രമിച്ച ക്ലെയ്റ്റനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു.
ലൈഫ് സപ്പോര്‍ട്ടിലായിരുന്ന ക്ലെയ്റ്റനെ ഞായറാഴ്ച ലൈഫ് സപ്പോര്‍ട്ടില്‍ നിന്നും വിടുവിച്ചു.
ജനുവരി നാലിന് ചൊവ്വാഴ്ചയാണ് ഭാര്യയും ഷെരീഫുമായ വിക്ടോറിയായുടെ മരണത്തെകുറിച്ചു പോലീസ് അറിയുന്നത്.
ഇരുവരുടേയും മരണവിവരം വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു. കുട്ടിയുടെ പേരും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വളരെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയവരായിരുന്നു ഇരുവരുമെന്നു സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചു.
പൊലീസ് ഓഫിസര്‍മാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പി.പി. ചെറിയാന്