ഫൈസല്‍ പോലീസിനു പുല്ലാനി മൂര്‍ഖനും പുല്ലാണ്! ഈ സല്‍പ്രവൃത്തിക്ക് പ്രതിഫലം ഇല്ല; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് പോലീസിന്റെ കടമയാണെന്ന് ഫൈസല്‍

tcr-pambuമാള: ഫൈസല്‍ കോറോത്ത് എന്ന പോലീസുകാരന്റെ മുന്നില്‍ പുല്ലാനി മൂര്‍ഖനും രക്ഷയില്ല. അഞ്ച് അടിയിലധികം നീളമുള്ള പുല്ലാനി മൂര്‍ഖനാണ് ഇന്നലെ ഫൈസല്‍ പോലീസിനു മുന്നില്‍ കിഴടങ്ങിയത്.     മാള പള്ളിപ്പുറം ചെല്ലക്കുടം ജോര്‍ജിന്റെ വീട്ടിലെ  കോഴിക്കൂട്ടല്‍ കയറി കോഴികളെ വിഴുങ്ങാന്‍ തുടങ്ങിയ മൂര്‍ഖനെ ഫൈസല്‍ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. നിരവധി പാമ്പുകളെ പിടികൂടിയിട്ടുളള ഫൈസല്‍ പോലീസിലെ സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസറാണ്.

മാള സ്വദേശിയായ ഇദ്ദേഹം മാളയില്‍ എവിടെ പാമ്പിന്റെ ഉപദ്രവമുണ്ടോ അവിടെയൊക്കെ ഓടിയെത്തി പമ്പിനെ പിടികുടുക പതിവ് സംഭവമാണ്. പ്രതിഫലം വാങ്ങാതെ ചെയ്യുന്ന ഈ സല്‍പ്രവൃത്തിക്ക് ഫൈസലിന് അദേഹത്തിന്റേതായ ന്യായവുമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും  സംരക്ഷണം നല്‍കേണ്ടത് പോലീസിന്റെ കടമയാണ്. എന്നാല്‍ ഫൈസല്‍ എപ്പോഴും പറയുന്നത് പിടികൂടിയ മൂര്‍ഖനെ തന്റെ ഇരുമ്പ് കൂട്ടിലാക്കി സൂക്ഷിച്ചിരിക്കയാണ്.  ഇനി അത് ഫോറസ്റ്റിന് കൈമാറും.

Related posts