
വടകര: കാര്‍ തട്ടിയ സംഭവത്തില്‍ ചോമ്പാല സ്റ്റേഷനിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സിഐ അശ്ലീല വാക്കുപയോഗിച്ച് ശകാരിച്ചതായി പരാതി. സംഭവത്തില്‍ നടപടി തേടി കൈനാട്ടി റാണി പബ്ലിക് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഖ്യമന്ത്രി, ഡിജിപി, ബാലാവകാശ കമ്മീഷന്, റൂറല്‍ എസ്പി എന്നിവര്‍ക്ക് പരാതി നല്കി.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥിയുടെ മാതാവിന്റെ ഉടമസ്ഥതയിലുള്ള കാര്‍ മറ്റൊരു കാറുമായി അപകടത്തില്‍ പെട്ടിരുന്നു. സംഭവത്തില്‍ ഇരുകൂട്ടരും ചോമ്പാല സ്റ്റേഷനില്‍ എത്തിയപ്പോള്‍ കേട് സംഭവിച്ച കാറുടമയ്ക്ക് അയ്യായിരം രൂപ നല്കാന് സിഐ ആവശ്യപ്പെടുകയായിരുന്നു.
പണം നല്കാനില്ല എന്ന് പറഞ്ഞപ്പോഴാണ് കേട്ടാലറക്കുന്ന അശ്ലീല വാക്ക് ഉപയോഗിച്ച് സിഐ ശകാരിച്ചത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന സഹപാഠിയുടേയും മറ്റുള്ളവരുടേയും സാന്നിധ്യത്തിലായിരുന്നു ഈ ശകാരവര്ഷമെന്ന് പരാതിയില്‍ പറയുന്നു.