പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് സ്കൂൾ വിദ്യാർഥികൾ. ഒരു മുൻ സഹപാഠിയുടെ അമ്മയെ ഒരു പോലീസുകാരൻ തല്ലുകയും, മകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്ത കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തിയത്. യുപിയാലാണ് സംഭവം.
സംഭവം ശ്രദ്ധയിൽപ്പെട്ട്, ജില്ലാ ഭരണകൂടം സർക്കിൾ ഓഫീസറെയും മിലാക് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും രണ്ട് കോൺസ്റ്റബിൾമാരെയും നീക്കം ചെയ്യുകയും, കുറ്റാരോപിതനായ ഔട്ട്പോസ്റ്റിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പോലീസ് സ്റ്റേഷനു സമീപം നടത്തിയ സമരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഔട്ട്പോസ്റ്റ് ഇൻചാർജ് അശോക് കുമാർ ഉൾപ്പെടെയുള്ള ചില പോലീസുകാർ ചൊവ്വാഴ്ച വീട്ടിലെത്തി തന്നെയും മകളെയും മർദിച്ചതായി 12 വയസ്സുകാരിയുടെ അമ്മ പറഞ്ഞു.
“പോലീസുകാരൻ എന്നെ രണ്ടുമൂന്നു തവണ അടിച്ചു, എന്റെ വസ്ത്രങ്ങൾ കീറി, കേസ് പിൻവലിക്കാൻ പറഞ്ഞെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മകളെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയെന്നാരോപിച്ച് യുവതി ചൊവ്വാഴ്ച രണ്ട് പേർക്കെതിരെ കേസ് കൊടുത്തിരുന്നു.
സംഭവത്തിൽ രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് സൻസാർ സിംഗ് പറഞ്ഞു
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിഷയം അന്വേഷിക്കുമെന്നും യുവതിയെ മാനഭംഗപ്പെടുത്തിയെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.