തന്റെ ഡ്യൂട്ടി വാഹനത്തിന് മുകളിൽ നൃത്തം ചെയ്യാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അനുവദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് സസ്പെൻഷൻ.
ഇൻസ്റ്റാഗ്രാം റീലിനായി പോലീസ് വാഹനം ഉപയോഗിക്കാൻ യുവതിയെ അനുവദിച്ചതിന് ജലന്ധറിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
യുവതി പോലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുന്ന് ഒരു പഞ്ചാബി ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ. ആക്ഷേപകരമായ ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോയുടെ അവസാനം പോലീസ് യൂണിഫോമിൽ ഒരു പുരുഷനും യുവതിക്കൊപ്പം കാണപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.