ചിങ്ങവനം: പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കോട്ടയം എആർ ക്യാന്പിലെ ഉദ്യോഗസ്ഥനായ കാലായിപ്പടി സ്വദേശി മധു(52) ആണ് മരിച്ചത്.
എംസി റോഡിൽ കുറിച്ചി ഒൗട്ട്പോസ്റ്റിന് സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. വീടുമായി അകന്നു കഴിയുന്ന മധു ഈ മുറിയിലാണ് താമസിച്ചു വരുന്നതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
ഇന്നു പുലർച്ചെ മധുവിനെ പുറത്തു കാണാത്തതിനാൽ പരിസരവാസികൾ ചിങ്ങവനം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി മുറി തുറന്നു പരിശോധിച്ചപ്പോൾ ഉറക്കത്തിൽ മരിച്ചതായാണ് സൂചന. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.