കായംകുളം: കണ്ടെയ്മെൻറ് സോൺ പരിധിയിലെ ആവശ്യങ്ങൾക്ക് ജനങ്ങളെ സഹായിക്കാൻ സേവന സംഘവുമായി പോലീസ് രംഗത്ത്. രോഗവ്യാപനം കടുത്ത ഭീഷണി ഉയർത്തുന്ന ഘട്ടത്തിൽ നഗരത്തിൽ ഒരാളും പുറത്തിറങ്ങാതിരിക്കാനാണ് ബദൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു.
ആശുപത്രി, മരണം തുടങ്ങിയ അത്യാവശ്യങ്ങൾക്ക് മാത്രമേ ഇളവുള്ളു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പ്രത്യേക ഉത്തരവിലൂടെ മാത്രമേ വിട്ടുനൽകൂ. ജനങ്ങളുടെ ഏത് ആവശ്യത്തിനും പോലീസ് വിളിപ്പുറത്തുണ്ടാകും.
ഇതിനായി എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ടീം രൂപപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി ഓഫീസിൽ ഇതിനായി സംവിധാനം ഏർപ്പെടുത്തി.
എസ്ഐ പ്രസാദ് (9497931755), സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ (9497909422), മനോജ്(9497909432)എന്നിവർക്ക് ചുമതല നൽകി.