കേരളാ പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ പങ്കുവച്ച പോലീസിന്റെ നാടൻ ക്രിക്കറ്റ് കളി വീഡിയോ വൈറലാകുന്നു.
കേസിന്റെ ആവശ്യത്തിനായി എസ് ഐ സ്റ്റെപ്റ്റോ ജോൺ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്.
എസ്ഐ വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്ന് അവർക്കൊപ്പം കളിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോയാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾക്കൊപ്പം നിൽക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അതേസമയം ഡ്യൂട്ടി സമയത്ത് ക്രിക്കറ്റ് കളിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ കിട്ടുമേ എന്നായിരുന്നു ചിലരുടെ സംശയം. എസ്ഐയുടെ ബാറ്റിംഗിനെ അഭിനന്ദിച്ചും കമന്റുകൾ വരുന്നുണ്ട്.