ആലപ്പുഴ: ആലപ്പുഴ ആന്റി നർക്കോട്ടിക് സെല്ലിലെ ഡോഗ് ലിസിയുടെ ജന്മദിനം ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നു കുട്ടികളോടൊപ്പം.
ദീപാവലി ആശംസകൾ നേർന്ന് ലിസിയെ കുട്ടികൾ വരവേറ്റപ്പോൾ നമസ്തേ എന്നു രണ്ടു കൈകളും കൂപ്പി പോലീസ് ഡോഗ് സ്വീകരിച്ചു. ഡിജിപിയുടെ രണ്ടു മെറിറ്റോറിയസ് എക്സലന്റ് അവാർഡ് ജേതാവാണ് ലിസി.
ബർത്ത്ഡേ ക്യാപ്പ് അണിഞ്ഞെത്തിയ ലിസി പെട്ടെന്ന് എല്ലാവരുമായി ഇണങ്ങി ജീവനകാർക്ക് ഷേക്ക് ഹാൻഡ് നൽകി.
നാലാമത് ജന്മദിനമാണ് ലിസിയുടെത്. ഒട്ടേറെ കേസുകൾ പിടിച്ചിട്ടുള്ള ലിസിയുടെ സംരക്ഷണം സിപിഒമാരായ മനുഷ് കെ. ദാസിന്റെയും പി.കെ. ദനേഷിന്റെയും കൈകളിൽ ഭദ്രമാണ്.
ഡോഗ് സ്ക്വാഡിലെ സിപിഒമാരായ ഇരുവർക്കും ഡിജിപിയുടെ മെഡൽ ഓഫ് എക്സലന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. തോമസ് ആന്റണിയോടൊപ്പമാണ് ലിസി ബർത്ത് ഡേ കേക്കുമായി എത്തിയത്.
ബർത്ത്ഡേ ഗാനമാലപിച്ചപ്പോൾ രണ്ടു കൈകളും ഉയത്തി ലിസിനിന്നു. കേക്കിനുവേണ്ടി ലിസി വഴക്ക് കൂടിയപ്പോൾ പി.കെ. മനൂഷ് ഒരു നുള്ള് കൊടുത്തു.
അവൾ വീണ്ടും ആവശ്യപ്പെട്ടു. പുറത്തുനിന്നുള്ള ഭക്ഷണം നൽകാറില്ലന്ന് മനേഷ് പറഞ്ഞു. ശിശു പരിചരണ കേന്ദ്രത്തിൽ ലിസി എത്തിയപ്പോൾ സെക്രട്ടറി എം.സി. പ്രസാദ്, വൈസ് പ്രസിഡന്റ് കെ.ഡി. ഉദയപ്പൻ, എക്സിക്യൂട്ടീവ് അംഗം നസീർ പുന്നയ്ക്കൽ, കെ. നാസർ, ഓഫീസ് ഇൻ-ചാർജ് ലേഖ എന്നിവർ സ്വീകരിച്ചു.
ജന്മദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കിയിരുന്നു. ദീപാവലി ദിനത്തിൽ രാവിലെ തന്നെ മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ കണാപ്പുർ താലൂക്കിലെ കരംചന്ത് വില്ലേജിലെ വിവേഗ്ഡ്ഗെ കുട്ടികൾക്ക് സ്വീറ്റ്സുമായി എത്തി.
വൈകുന്നേരം ലയൺസ് എൻആർ ഐ വിഭാഗത്തിലെ പ്രസിഡന്റ് സോജി, എബി തോമസ്, ജഗൻ, ജി.അനിൽകുമാർ, വി.പി.ജോസ്, റോയി പാലത്ര എന്നിവർ സ്വീറ്റ്സും പടക്കവുമായി എത്തി.