സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പല കാര്യങ്ങളെയും, പ്രത്യേകിച്ച് സ്ഥാപനങ്ങളെ ഒക്കെത്തന്നെ ആളുകള്‍ക്ക് വിലയിരുത്താന്‍ എളുപ്പത്തില്‍ കഴിയുന്നു. പ്രത്യേകിച്ച് ആപ്പുകളുടെ വരവോടെ ഇത്തരം റേറ്റിംഗുകള്‍ എളുപ്പത്തില്‍ നടത്താന്‍ ആകുന്നു.
ഇത്തരം കാര്യങ്ങള്‍ മറ്റ് ഉപേഭാക്താക്കള്‍ക്ക് ഉപകാരമാകാറുണ്ട്. എന്നാല്‍ ചില വിരുതന്മാര് റേറ്റിംഗിനൊപ്പം കുറിക്ക് കൊള്ളുന്ന വാചകങ്ങള്‍ ചേര്‍ക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷന്റെ ഗൂഗിള്‍ മാപ്പിലെ ഡയറക്ഷനിലുള്ള ഒരു യുവാവിന്റെ റിവ്യൂ ഇത്തരത്തില്‍ നെറ്റിസണില്‍ ചിരിപടര്‍ത്തിയത്.
“അതിമനോഹരമായ പോലീസ് സ്റ്റേഷന്. എന്നെ നാലുതവണ അറസ്റ്റ് ചെയ്തിട്ടുണ്ട് (മാസ്ക്, ഹെല്‍മെറ്റ്, ലൈസന്‍സ് തുടങ്ങിയവ ഇല്ലാത്തതിനെ തുടര്‍ന്ന്).
നല്ല അന്തരീക്ഷമാണിവിടെ, ഫ്രണ്ട്ലി ആയിട്ടുള്ള സ്റ്റാഫുകള്‍ ബോറടിപ്പിക്കുന്നില്ല. എല്ലാവര്ക്കും ഇത് ഞാന്‍ റെക്കമെന്റ് ചെയ്യുന്നു’ എന്നാണ് ഈ ”മഹാന്’ കുറിച്ചത്.
മാത്രമല്ല നാല് സ്റ്റാറും യുവാവ് സ്റ്റേഷന് നല്കി. രണ്ട് വര്‍ഷം മുന്പുള്ളതാണ് ഈ റിവ്യൂ പോസ്റ്റ്. ഈ റിവ്യൂ സഹായകരമായി എന്ന് പലരും കമന്റും ചെയ്തിട്ടുണ്ട്.
ഏതായാലും സംഭവം സമുഹ മാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. “പോലീസ് സ്റ്റേഷനെ കുറിച്ച് തഗ് പറഞ്ഞ ഇദ്ദേഹം ഒരു കില്ലാഡിതന്നെ’ എന്നാണൊരാള്‍ കുറിച്ചത്.