കണ്ണൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ സ്റ്റുഡന്റ് പോലീസിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വകുപ്പുതല അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ് ആരോപിച്ചു.
കണ്ണൂർ മാരാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി നാട്ടിലെത്തിയാൽ സന്തതസഹചാരിയായ പണിക്കൻ രാജന്റെ മകൻ അഖിലേഷിനെതിരെയാണ് ചൊക്ലി പോലീസിൽ കുട്ടി പരാതി നൽകിയത്.
പോലീസ് കേസെടുത്തെങ്കിലും ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ അധികൃതർ തയാറായില്ല.
തുടർന്ന് ഇപ്പോൾ ഈ കേസ് ഹൈക്കോടതിയിൽ ക്ളോസ് ചെയ്യാൻ കൊടുത്തിരിക്കുകയാണെന്നും എൻ.ഹരിദാസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ പോലീസിനെ സഹായിക്കാനെത്തിയ സ്റ്റുഡന്റ് പോലീസിൽപ്പെട്ട വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്.