കൊണ്ടോട്ടി: അനധികൃത കെെയേറ്റങ്ങളും നിർമാണങ്ങളും കൊണ്ടോട്ടി നഗരസഭ പൊളിച്ചു തുടങ്ങി. പാണ്ടിക്കാട് ജംഗ്ഷനിലെ കൂൾബാർ, കാന്തക്കാട് സ്കൂൾ റോഡിലെ കെട്ടിടം, ബൈപാസ് റോഡിലെ കൂൾബാർ എന്നിവിടങ്ങളിലെ അനധികൃത കെെയേറ്റമാണ് ഇന്നലെ ഒഴിപ്പിച്ചത്.
പാണ്ടിക്കാട്ടെ കൂൾബാർ നഗരസഭയിൽ നിന്ന് നോട്ടീസ് കിട്ടയ പ്രകാരം നിർമിതികൾ സ്വന്തം നിലയിൽ മാറ്റിയുരുന്നു.ശേഷിച്ചവയാണ് ഇന്നലെ നഗരസഭാ ഉദ്യോഗസ്ഥർ മണ്ണുമാന്തിയുമായി എത്തി നീക്കം ചെയ്തത്.നികത്തിയ ഓട പുനഃസ്ഥാപിക്കുയും ചെയ്തു.
കാന്തക്കാട് സ്കൂളിനടുത്ത രണ്ട് മീറ്ററിലധികം വീതിയിൽ ടൈൽ പതിച്ചതും മേൽക്കൂര ഇറക്കി നിർമിച്ചതും നീക്കം ചെയ്തു. ബൈപാസ് റോഡിലെ ജ്യൂസ് കട ഫുട്പാത്ത് കെെയേറിയത് നീക്കം ചെയ്യിപ്പിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ ഒഴിപ്പിക്കൽ വൈകിട്ടു വരെ നീണ്ടു.
ഒരാഴ്ച മുന്പ് കടയുടമകൾക്കും കെട്ടിട ഉടമകൾക്കും അനധികൃത നിർമാണം നീക്കാൻ ചെയ്യാൻ സമയം അനുവദിച്ച് നോട്ടീസ് നൽകിയിരുന്നു. അനധികൃത നിർമാണങ്ങൾക്കുപയോഗിച്ച വസ്തുകവകകൾ നഗരസഭ പിടിച്ചെടുത്തിട്ടുണ്ട്. ഇവ വേണ്ടവർ പിഴ അടയ്ക്കുന്ന മുറക്ക് തിരിച്ചു നൽകും. കെെയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ചെലവ് ബന്ധപ്പെട്ടവരിൽ ഈടാക്കാനാണ് തീരുമാനമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.