അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ വി​ല​ക്കി താ​ലി​ബാ​ൻ

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ താ​ലി​ബാ​ൻ നി​രോ​ധി​ച്ചു. പോ​ളി​യോ വാ​ക്‌​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ യു​എ​ന്നി​ന് അ​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നി​ലെ കാ​ര​ണ​മൊ​ന്നും താ​ലി​ബാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​നി​ലും പാ​ക്കി​സ്ഥാ​നി​ലും മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും പോ​ളി​യോ​യു​ടെ വ്യാ​പ​നം (കു​ട്ടി​ക​ളെ ത​ള​ർ​ത്തു​ന്ന രോ​ഗം) അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. അ​തേ​സ​മ​യം, കു​ട്ടി​ക​ളെ വ​ന്ധ്യം​ക​രി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞ​മെ​ന്ന് ഒ​രു വി​ഭാ​ഗം പ്ര​ച​രി​പ്പി​ക്കു​ന്നു.

Related posts

Leave a Comment