പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന പഴയ സിനിമാ ഡയലോഗ് ഇനി പറയാന്‍ പറ്റില്ല. കാരണം പ്രിയാ വാര്യരുടെ കണ്ണിറുക്കലും ഫ്ളൈയിംഗ് കിസും കൊണ്ട് ലോകപ്രശസ്തമായ മാണിക്യ മലരായ പൂവി എന്ന പാട്ടിന് അങ്ങ് പോളണ്ടില്‍ വരെയാണ് ആരാധകര്‍ എന്നതു തന്നെ. എട്ടു വയസുകാരനായ പോളിഷ് ബാലന് പാടിയ മാണിക്യ മലരായ പൂവി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സായിപ്പിന്കുട്ടിയുടെ പാട്ട് കെങ്കേമം എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. മലയാളികളെ നാണിപ്പിക്കും വിധമാണ് പയ്യന് പാടിത്തകര്ക്കുന്നതെന്നും അഭിപ്രായമുണ്ട്.
പോളിഷ് പയ്യന്റെ മാണിക്യ മലരായ പൂവി വൈറലാവുന്നു ! സായിപ്പിന്കുട്ടിയുടെ പാട്ട് മലയാളികളെ അതിശയിപ്പിക്കും; വീഡിയോ കാണാം…
