ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പൊളിറ്റിക്കൽ പ്ലേസ്കൂളിൽ അയക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഹുലിനെ പൊളിറ്റിക്കൽ പ്ലേസ്കൂളിലേക്ക് അയക്കാൻ തയാറാകണം.
എങ്കിൽ മാത്രമേ അദ്ദേഹത്തിന് മാന്യതയും ഭാഷാശുദ്ധിയും കൈവരുകയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നുമെന്ന രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നഖ്വി.
കോൺഗ്രസ് നേതാക്കൾ സ്വന്തം കാലുവെട്ടുന്ന കോടാലിയുമായാണ് നടപ്പെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ തല്ലണമെന്ന് ബുദ്ധിക്ക് സ്ഥിരതയുള്ള ആരും പറയില്ലെന്നും നഖ്വി കൂട്ടിച്ചേർത്തു.