ഡിസ്പുർ: അസമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്റെ (യുപിപിഎൽ) സസ്പെൻഡ് ചെയ്യപ്പെട്ട അംഗമാണ് ബസുമാതരി.
500 രൂപ നോട്ടുകൾ ചിതറിക്കിടക്കുന്നതിന് മുകളിൽ ബസുമാതരി അർധനഗ്നനായി കിടക്കയിൽ കിടക്കുന്നതാണ് വൈറലായ ഫോട്ടോ. ഇദ്ദേഹത്തിന്റെ ദേഹത്തും നോട്ടുകൾ ചിതറിക്കിടക്കുന്നുണ്ട്.
പ്രസ്തുത ഫോട്ടോ അഞ്ച് വർഷം മുമ്പ് ബസുമാതിയുടെ സുഹൃത്തുക്കൾ പാർട്ടി നടത്തുന്നതിനിടെ എടുത്തതാണെന്നാണു പുറത്തുവരുന്ന വിശദീകരണം. ഫോട്ടോയിലെ പണം ബെഞ്ചമിൻ ബസുമാതരിയുടെ സഹോദരിയുടേതാണെന്നും പറയുന്നു.
2024 ജനുവരിയിൽ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ ബസുമാതരിക്കു നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നു യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ പ്രസിഡന്റ് പ്രമോദ് ബോറോ പറഞ്ഞു.
പാർട്ടിയുടെ ഹരിസിംഗ ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒരു കത്ത് ലഭിച്ചതിനെത്തുടർന്നാണു ബസുമാതരിക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചിരുന്നതെന്നും പറയുന്നു.