കൊച്ചി: ഒരു തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട നേതാവല്ല കെ. മുരളീധരന് എന്ന് ബെന്നി ബഹനാന്. മുരളീധരന് പൊതുപ്രവര്‍ത്തന രംഗത്ത് തുടരണം.
പെട്ടന്നുള്ള വികാരത്തില്‍ അദ്ദേഹം അങ്ങനെ പറഞ്ഞതാകും.തൃശൂരിലെ പരാജയത്തില്‍ ആത്മപരിശോധന വേണം. ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്. തൃശൂരില്‍ ബിജെപി എങ്ങനെ വേരുറപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസും സിപിഎമ്മും പഠിക്കുകയും തടയിടുകയും വേണം. ബിജെപിയുടെ വേരുകള്‍ പടരാതിരിക്കാനുള്ള ജാഗ്രതയും മുന്‍ കരുതലും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
മുരളിയുമായി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസ് വളരെയധികം ശ്രദ്ധിക്കേണ്ട ജില്ലയാണ് തൃശൂര്‍. ട്വന്റി ട്വന്റിക്ക് വലിയ പ്രാധാന്യമൊന്നും താന്‍ നല്‍കുന്നില്ല. അവരുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടില്‍ തനിക്ക് ഭൂരിപക്ഷം നേടാനായെന്നും ബെന്നി ബഹനാന് പറഞ്ഞു.