ലക്നോ: ഗംഗാ നദീ തീരത്ത് പെട്രോളും ടയറും ഉപയോഗിച്ച് അജ്ഞാത മൃതദേഹം കത്തിച്ച സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ മാല്‍ദേവ് ഘട്ടിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ഗംഗാ നദിയില്‍ കൂടി മൃതദേഹങ്ങള്‍ ഒഴുകി വരുന്നത് നിത്യസംഭവമാണ്. നദിയില്‍ മൃതദേഹങ്ങള്‍ തള്ളുന്നത് തടയാന്‍ പോലീസ് പരിശോധന ശക്തമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.