ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ; പോളിംഗ് ബൂത്തുകളിൽ  പ്ലസ്റ്റിക് കുപ്പിവെള്ളവും  പ്ലാസ്റ്റികിൽ ഭക്ഷണവും പാടില്ല

കോ​ട്ട​യം: പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ കു​ടി​വെ​ള്ള​വും പ്ലാ​സ്റ്റി​ക് പൊ​തി​ക​ളി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ല. കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ, ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ, ചീ​ഫ് ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്ക് പ്ലാ​സ്റ്റി​ക് കൊ​ണ്ട് ലാ​മി​നേ​റ്റ് ചെ​യ്ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു പ​ക​രം മൊ​ട്ടു​സൂ​ചി കു​ത്തി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ക​ട​ലാ​സ് കാ​ർ​ഡു​ക​ൾ ന​ൽ​ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒൗ​ദ്യോ​ഗി​ക​മാ​യി ന​ൽ​കു​ന്ന ഫോ​ട്ടോ വോ​ട്ട​ർ സ്ലി​പ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന സ്ലി​പ്പു​ക​ൾ എ​ന്നി​വ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ ശേ​ഖ​രി​ച്ച് ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ എ​ത്തി​ച്ച് സ്ക്രാ​പ്പ് ഡീ​ലേ​ഴ്സി​ന് കൈ​മാ​റ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ട​നീ​ളം ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​ത​നി​യ​മ പാ​ല​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ജി​ല്ല, താ​ലൂ​ക്ക്, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഫെ​സി​ലി​റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ സ​ജ്ജ​മാ​ക്കും. യൂ​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഹ​രി​ത കേ​ര​ളം മി​ഷ​നും ശു​ചി​ത്വ മി​ഷ​നും നേ​തൃ​ത്വം ന​ൽ​കും.

പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ൾ കൊ​ടി​തോ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി പ്ലാ​സ്റ്റി​ക്, പി​വി​സി തു​ട​ങ്ങി​യ​വ​യ്ക്ക് പ​ക​രം പു​നഃ​ചം​ക്ര​മ​ണം ചെ​യ്യാ​വു​ന്ന കോ​ട്ട​ണ്‍ തു​ണി, പേ​പ്പ​ർ പോ​ലു​ള്ള വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. പോ​ളിം​ഗ് ബൂ​ത്തു​ക​ൾ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക്ര​മീ​ക​ര​ണ​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​ത്തി​നും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ പൊ​തി​യു​ന്ന​തി​ന് തു​ണി​യോ പു​നഃ​ചം​ക്ര​മ​ണം ചെ​യ്യാ​ൻ പ​റ്റു​ന്ന വ​സ്തു​ക്ക​ളോ ഉ​പ​യോ​ഗി​ക്ക​ണം. വി​ത​ര​ണ-​സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ ഡ്യൂ​ട്ടി പോ​സ്റ്റിം​ഗ്, ബ​സ് റൂ​ട്ടു​ക​ൾ, കൗ​ണ്ട​റു​ക​ൾ എ​ന്നി​വ സൂ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ർ​ഡു​ക​ൾ തു​ണി​കൊ​ണ്ട് ത​യ്യാ​റാ​ക്ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.

Related posts